'സ്നിഗ്ധ' ; അമ്മത്തൊട്ടിലിൽ ഇന്നെത്തിയ പെൺകുഞ്ഞിന് പേരിട്ടു
തിരുവനന്തപുരം > ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. പെൺകുഞ്ഞിന് സ്നിഗ്ധ എന്നാണ് പേരിട്ടത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തെരഞ്ഞെടുത്തത്. മൂന്ന് ദിവസമാണ് സ്നിഗ്ദയ്ക്ക് പ്രായം. ബുധനാഴ്‌ച പുലർച്ചെ 5.50നാണ് പെൺകുഞ്ഞെത്തിയത്. കുഞ്ഞിന് പേര് നിർദേശിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണ ജോർജ്ജ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത് Read on deshabhimani.com