ഓണത്തിനുമുമ്പ്‌ 
3 മാസത്തെ 
പെൻഷൻ, 
ഒരു ഗഡു ഈയാഴ്‌ച



തിരുവനന്തപുരം ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ 62 ലക്ഷംപേർക്ക്‌ മൂന്നു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യും. ഈയാഴ്ച ഒരു മാസത്തെ പെൻഷനും അടുത്തമാസം രണ്ടു മാസത്തെ പെൻഷനും നൽകാനാണ്‌ ആലോചന. ഈ മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. ഈയാഴ്ചതന്നെ വിതരണം ആരംഭിക്കും. അടുത്ത മാസം രണ്ടു ഗഡു പെൻഷനായ 3200 രൂപയും നൽകാനാണ്‌ ആലോചന. ഇതോടെ ഓണത്തോടനുബന്ധിച്ച്‌ ഒരാൾക്ക്‌ 4800 രൂപവീതം ലഭിക്കും. ഒരു മാസത്തെ പെൻഷനായി 900 കോടി രൂപയാണ്‌ സർക്കാർ ചെലവിടുന്നത്‌. മൂന്നു മാസത്തെ പെൻഷൻ നൽകാൻ 2700 കോടി രൂപ വേണ്ടിവരും. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ടും പെൻഷൻ എത്തിക്കും. പെൻഷൻ കൃത്യമായി നൽകും: 
കെ എൻ ബാലഗോപാൽ സെപ്തംബറിലെ പെൻഷൻ വിതരണത്തിന്‌ ഉത്തരവ്‌ നൽകിയിട്ടുണ്ടെന്നും കൃത്യമായി വിതരണംചെയ്യുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഓരോ മാസത്തെയും പെൻഷൻ മുടക്കമില്ലാതെ നൽകണമെന്നാണ്‌ സർക്കാരിന്റെ തീരുമാനവും ആഗ്രഹവുമെന്ന്‌ മന്ത്രി കൊട്ടാരക്കരയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. കേന്ദ്രസർക്കാർ എടുക്കുന്ന പല തീരുമാനങ്ങളും കേരളത്തെ ബാധിക്കുന്നതാണ്‌. അക്കാര്യം നിരന്തരം കേന്ദ്രത്തോട്‌ പറയുന്നുണ്ട്‌. Read on deshabhimani.com

Related News