അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി: മകൻ പിടിയിൽ

വീഡിയോ ദൃശ്യം


കൊച്ചി > കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. വെണ്ണല സ്വദേശി അല്ലി (78) ആണ് മരിച്ചത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അമ്മ മരിച്ചതിന് ശേഷമാണ് കുഴിച്ചിട്ടതെന്നാണ് പ്രദീപ് പൊലീസിന് മൊഴി നൽകിയത്. പ്രദീപ് സ്ഥിരം മദ്യപനെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News