സ്പാറ്റൊ സംസ്ഥാന സമ്മേളനം: വിജ്ഞാന സമ്പദ് വ്യവസ്ഥ നവകേരളത്തിലേക്കുള്ള പ്രധാന ചുവട് വെയ്പ്പ്- ഡോ. ടി എം തോമസ് ഐസക്
തിരുവനന്തപുരം > നാലുവർഷ ഡിഗ്രി കോഴ്സിൽ സവിശേഷ മേഖലകൾ ലക്ഷ്യമാക്കിയുള്ള നൈപുണ്യാധിഷ്ഠിത കോഴ്സുകൾ ഉൾപ്പെടുത്തുക വഴി അടിസ്ഥാനമധ്യവർഗ സമൂഹത്തിലെ വരും തലമുറയിൽ തൊഴിൽ സുരക്ഷയും മെച്ചപ്പെട്ട സാമ്പത്തിക അടത്തറയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ രജത ജൂബിലിവർഷ ആറാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പൊതുമേഖലയുടെ സമകാലീന അവസ്ഥ, ഭാവി എന്ന വിഷയത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവും സംസാരിച്ചു. കോവിഡ് അതിജീവനവും സാമൂഹിക സുരക്ഷയും പൊതുമേഖല സ്ഥാപനങ്ങളും എന്ന വിഷയത്തിൽ ഭക്ഷ്യ- സിവിൽ-സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പ്രഭാഷണം നടത്തി. മന്ത്രി വി ശിവൻകുട്ടി സമ്മേളന സുവനീർ പ്രകാശനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ സുവനീർ ഏറ്റുവാങ്ങി സംസാരിച്ചു. രണ്ടു ദിവസമായി നടന്ന സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റായി ആനക്കൈ ബാലകൃഷ്ണൻ (കണ്ണൂർ), ജനറൽ സെക്രട്ടറിയായി ബിന്ദു വി സി (തിരുവനന്തപുരം), ട്രഷററായി ബിജു എസ് ബി (തിരുവനന്തപുരം) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: അജിത്ത് കുമാർ പി(തിരുവനന്തപുരം), ഡോ. എം മോഹനൻ (തിരുവനന്തപുരം), സി. ശ്രീരാജ്, (കൊല്ലം). സെക്രട്ടറിമാർ: എം. പ്രമോദ് (തൃശൂർ), എം. ശിവപ്രസാദ് (എറണാകുളം), ബിന്ദു വി.എസ്. (കൊല്ലം). സെക്രട്ടറിയേറ്റ് അംഗങ്ങൾ: ബൈജു കെ എസ്. (കൊല്ലം), അനീഷ് എം എ. (കൊല്ലം), എബി തോമസ് (ആലപ്പുഴ), തോമസ് ആന്റണി (എറണാകുളം), ഡോ. ടി ഉണ്ണികൃഷ്ണൻ (തിരുവനന്തപുരം), ജയചന്ദ്രൻ ബി.(കോഴിക്കോട്), വാസു യു കെ (തൃശൂർ), അനിൽകുമാർ കെ വി (ആലപ്പുഴ). Read on deshabhimani.com