കൊച്ചുവേളി
 സ്‌പെഷ്യൽ സർവീസ്‌ നീട്ടി



തിരുവനന്തപുരം കൊച്ചുവേളി–- ബംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിനിന്റെ സർവീസ്‌ നീട്ടി. കൊച്ചുവേളി–- എസ്‌എംവിടി ബംഗളൂരു പ്രതിവാര സ്‌പെഷ്യൽ (06083) ഒക്‌ടോബർ ഒന്ന്‌, എട്ട്‌, 15, 22, 29,  നവംബർ അഞ്ച്‌ തീയതികളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ 6.05ന്‌ പുറപ്പെടുന്ന ട്രെയിൻ ബംഗളൂരുവിൽ പിറ്റേ ദിവസം രാവിലെ 10.55ന്‌ എത്തും. എസ്‌എംവിടി ബംഗളൂരു–- കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ (06084) ഒക്‌ടോബർ രണ്ട്‌, ഒമ്പത്‌, 16, 23, 30, നവംബർ ആറ്‌ തീയതികളിൽ സർവീസ്‌ നടത്തും. ബംഗളൂരുവിൽനിന്ന്‌ പകൽ 12.45ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 6.45ന്‌ കൊച്ചുവേളിയിൽ എത്തും.   Read on deshabhimani.com

Related News