ക്രിസ്‌മസ് തിരക്ക്‌ ; പ്രതിഷേധത്തിനൊടുവിൽ പ്രത്യേക ട്രെയിൻ 
അനുവദിച്ച്‌ റെയില്‍വേ



തിരുവനന്തപുരം അമിതനിരക്കിൽ സ്വകാര്യ ബസിൽ ബം​ഗളൂരു മലയാളികൾ നാട്ടിലെത്തിയതിനു പിന്നാലെ ക്രിസ്‌മസ് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽ‌വേ. തിങ്കളാഴ്‌ച ഒറ്റദിവസം മാത്രമുള്ള ട്രെയിൻ പ്രഖ്യാപിച്ചതാകട്ടെ ഞായറാഴ്‌ചയും. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബുക്കിങ് ആരംഭിച്ചത് സ്വകാര്യ ഏജൻസികളെയാണ്‌ സഹായിക്കുക. വെള്ളി, ശനി ദിവസങ്ങളിലായി മലയാളികളിൽ ഭൂരിഭാ​ഗം പേരും നാട്ടിലെത്തിയിരുന്നു. ക്രിസ്‌മസ് പ്രത്യേക ട്രെയിൻ‌ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. തിങ്കൾ രാത്രി 11ന് എസ്എംവിടി ബം​ഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകിട്ട് 4.30ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തുന്ന എസ്എംവിടി ബം​ഗളൂരു -കൊച്ചുവേളി (06507), ചൊവ്വ വൈകിട്ട് 5.55ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 11.15ന് ബംഗളൂരുവിൽ എത്തും. Read on deshabhimani.com

Related News