സ്പെഷ്യല്‍ ട്രെയിന്‍: മുന്‍കൂട്ടി വിവരം നല്‍കണം
തിരുവനന്തപുരം> കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അയക്കുമ്പോൾ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ വിശദവിവരങ്ങൾ ലഭ്യമാക്കണമെന്നും റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. യാത്രക്കാരുടെ പേരും വിലാസവും ഫോൺനമ്പരും താമസിക്കാൻ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ കോവിഡ്- വ്യാപനം പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തടസ്സമാകുമെന്ന് ഇ-മെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മുംബൈയിൽനിന്ന് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്റെ കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല. യാത്രക്കാരുടെ ആരോഗ്യപരിശോധനയ്‌ക്കും തുടർന്നുള്ള യാത്രയ്‌ക്കും ക്വാറന്റൈൻ ഫലപ്രദമാക്കുന്നതിനും സംവിധാനമുണ്ടാക്കാൻ അറിയിപ്പ് ലഭിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. Read on deshabhimani.com