പാപ്പനംകോട് ശ്രീ ചിത്ര എൻജിനീയറിംഗ് കോളേജിൽ പൂർവവിദ്യാർഥി സംഗമം



തിരുവനന്തപുരം > പാപ്പനംകോട് ശ്രീ ചിത്ര എൻജിനീയറിംഗ് കോളേജിൽ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ശ്രീ ചിത്ര എൻജിനീയറിംഗ് കോളേജിൽ നടന്ന ആദ്യ ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ പ്രശസ്ത കഥാകൃത്ത് കെ എസ് രതീഷ് മുഖ്യാതിഥി ആയിരുന്നു. 1995 ൽ പ്രവർത്തനം ആരംഭിച്ച കോളേജിലെ ആദ്യ ബിടെക് ബാച്ച് പുറത്തിറങ്ങിയത് 1999 ലാണ്. പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനത്തിൽ കോളേജിലെ ആദ്യകാല അധ്യാപകരെ ആദരിച്ചു. മുൻ പ്രിൻസിപ്പൽമാരായ ഡോ. എസ് നാരായണൻ, പ്രൊഫ. പി എം ഹോർമിസ്, പ്രൊഫ. സി കെ ബേബി, മുൻ അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു. എഴുപതിലധികം പൂർവവിദ്യാർത്ഥികൾ, ഇരുപത്തഞ്ചോളം മുൻ അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി സതീഷ്‌കുമാർ, അലുമിനി പ്രസിഡന്റ് കെ എസ് ഗോപകുമാർ, സെക്രട്ടറി ഡോ. കാവിലാൽ ഇ ജി, എക്സിക്യൂട്ടീവ് അംഗം ഡോ. ബി ജെ  ശ്രീജിത്ത്, മറ്റ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. Read on deshabhimani.com

Related News