പടവുകള്‍ പദ്ധതി; ആദ്യദിനം രജിസ്‌റ്റർ ചെയ്‌തത് 63 പേര്‍

തൊഴിലന്വേഷകർക്ക് രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക പോർട്ടലും പടവുകൾ പദ്ധതിയും മന്ത്രി വി ശിവൻകുട്ടി 
ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം > സ്‌കോൾ- കേരളയും നോളജ് ഇക്കോണമി മിഷനും ചേർന്ന് നടപ്പാക്കുന്ന വിജ്ഞാന തൊഴിൽദാന പദ്ധതിയായ "പടവുകളി'ൽ ആദ്യ ദിനം രജിസ്‌റ്റർ ചെയ്‌തത് 63 പേർ. സ്‌കോൾ-കേരള നടത്തുന്ന ഡിപ്ലോമ കോഴ്സുകൾ  പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. ഴിലന്വേഷകർക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേക പോർട്ടലും നോളജ് ഇക്കോണമി മിഷൻ ഒരുക്കി. പട്ടം ​ഗവ. ​മോഡൽ ​ഗേൾസ് എച്ച്എസ്എസിൽ സംഘടിപ്പിച്ച പരിപാടിയിൽ പദ്ധതിയും പോർട്ടലും മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്‌തു. തൊഴിൽ ദാതാക്കളെ കണ്ടെത്തി തൊഴിലവസരങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനവുമുണ്ട്‌. ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ്, ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്സ് യോഗ കോഴ്സ്, ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് എന്നിവയാണ് കോഴ്സുകൾ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. നോളജ് ഇക്കോണമി മിഷൻ ഡയറക്‌ടർ പി എസ് ശ്രീകല പദ്ധതി വിശദീകരിച്ചു. പി പ്രമോദ്,  ആർ കെ ജയപ്രകാശ്, ആർ എസ് ഷിബു, പ്രിൻസിപ്പൽ‌ കെ ലൈലാസ്, എം എസ് അഞ്ജന, ഡി ആർ ഹാന്റ, സി എസ് നിതിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News