താനൂരിൽ വന്ദേഭാരതിനുനേരെ വീണ്ടും കല്ലേറ്



താനൂർ> താനൂർ റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറുണ്ടായതായി പരാതി. തിങ്കൾ വൈകിട്ട് താനൂർ സ്റ്റേഷന് സമീപത്തുള്ള സിഗ്നൽ  മറികടക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. ലോക്കോ പൈലറ്റ് ഉടൻ ഷൊർണൂർ സ്റ്റേഷനിൽ വിവരമറിയിച്ചു. കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും അറിവായിട്ടില്ല. മുമ്പും സമാനരീതിയിൽ താനൂരിൽനിന്ന്‌ വന്ദേഭാരതിനുനേരെ കല്ലേറുണ്ടായിരുന്നു. അന്വേഷണത്തിനൊടുവിൽ പിടിയിലായവർ കളിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ  വിട്ടയക്കുകയായിരുന്നു. Read on deshabhimani.com

Related News