മലയാള സിനിമയിൽ ഹിംസ കൂടുന്നു: സണ്ണി ജോസഫ്



തിരൂർ> പുതിയ കാലത്തെ ഇന്ത്യൻ, മലയാള സിനിമയിൽ ഹിംസയുടെ അവതരണം കൂടുതലാണെന്നും സിനിമയിലെ ഹിംസയുടെ ദൃശ്യങ്ങൾ തന്നെ അലട്ടുന്നുവെന്നും ഛായാഗ്രാഹകൻ സണ്ണി ജോസഫ്.  മലയാള സർവകലാശാലയിൽ നടക്കുന്ന സൈൻസ് ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി  "സിനിമ വിപരീതങ്ങളുടെ കല -സമാന്തരങ്ങളുടെയും' വിഷയത്തിൽ  സംവിധായകൻ ജോൺ എബ്രഹാമിനെ അനുസ്മരിച്ച്സം സാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ മാത്രമല്ല ടെലിവിഷൻ, വീഡിയോ ഗെയിംസ് മറ്റ് ഇന്റർനെറ്റ് പ്ലാറ്റ്ഫോം തുടങ്ങിയവയിൽ സമീപകാലത്ത് ഹിംസയുടെ അവതരണം കൂടുതലായിട്ടുണ്ടെന്നും ഇത് മനുഷ്യശരീരത്തിൽ ഹാനികരമായ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതിന്‌ കാരണമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ സമ്പന്നരുടെ വിരുന്നല്ല സാധാരണക്കാരന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച സംവിധായകനായിരുന്നു ജോൺ എബ്രഹാം. വർഷങ്ങൾ കഴിയുന്തോറും ഏറ്റെടുക്കപ്പെട്ട അദ്ദേഹത്തിന്റെ സിനിമയാണ് അമ്മ അറിയാൻ എന്നും സണ്ണി ജോസഫ് പറഞ്ഞു. ഡിജിറ്റൽ കാമറകളുടെ ടെക്നോളജിയെയും സത്യത്തെ പ്രകടിപ്പിക്കുന്നതിൽ അതിനുള്ള പരിമിതികളെക്കുറിച്ചും സിനിമ ലൈറ്റിനെ ഇരുട്ടും വെളിച്ചവും ദ്വന്ദ്വത്തെ മുൻനിർത്തിയും സണ്ണി ജോസഫ് വിശദീകരിച്ചു. മേതിൽ കോമളൻകുട്ടി  അധ്യക്ഷനായി. Read on deshabhimani.com

Related News