മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സ്വിഗ്ഗി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു



തിരുവനന്തപുരം > സംസ്ഥാനത്ത് സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സൊമാറ്റോയിലെ തൊഴിലാളികളും 24 മണിക്കൂർ പണിമുടക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം ആരംഭിച്ചത്. ആറ്റിങ്ങലിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ആർ രാമുവും തിരുവനന്തപുരത്ത്‌ ജില്ലാ സെക്രട്ടറി ജയൻബാബുവും ഉദ്‌ഘാടനംചെയ്തു. കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലെ തൊഴിലാളികൾ ഉടൻ സമരത്തിലേക്ക് കടക്കും. ശമ്പളപരിഷ്കരണം നടപ്പിലാക്കുക, സാലറി സ്ലിപ് നൽകുക, നിലവിലെ ഇൻസെന്റീവ് നിലനിർത്തിക്കൊണ്ട് ആകെ ദൂരത്തിന്റെ ആദ്യത്തെ മൂന്നു കിലോമീറ്റർ 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്റർ 10 രൂപയാക്കിയും വേതനം നിശ്ചയിക്കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം ചെയ്യുന്നത് അവസാനിപ്പിക്കുക, ബ്ലോക്ക് ചെയ്തിട്ടുള്ള എല്ലാ ഐഡികളും ആക്ടിവേറ്റ് ചെയ്യുക തുടങ്ങി 13 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിക്കുന്നവരെ സമരം തുടരുമെന്ന് തൊഴിലാളികൾ വ്യക്തമാക്കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപക സമരത്തിലേക്ക് കടക്കാനാണ് ആലോചന. Read on deshabhimani.com

Related News