തലസ്ഥാനത്തെ 
സ്വർണമത്സ്യങ്ങൾ



കൊച്ചി നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തെ കുട്ടികളാണ്‌ സ്വർണവും റെക്കോഡും വാരിയത്‌. സീനിയർ വിഭാഗം ആൺകുട്ടികളിൽ ബി എസ് ശിവാനന്ദ്, ജി സമ്പത്കുമാ‌ർ, എസ് അഭിനവ്, കെവിൻ ജിനു- എന്നിവർ ചാമ്പ്യൻമാരായി. ആദ്യ രണ്ടുപേരും തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ് താരങ്ങളാണ്‌. പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസിലെ വിദ്യാർഥിയാണ്‌ കെവിൻ. പെൺകുട്ടികളിൽ എസ്‌ വർഷ, എസ്‌ എം മധുരിമ (ഇരുവരും ഗവ. വിഎച്ച്എസ്എസ് പിരപ്പൻകോട്), എം ആർ അഖില (തുണ്ടത്തിൽ എംവിഎച്ച്എസ്എസ്) എന്നിവർ ചാമ്പ്യൻപട്ടം അണിഞ്ഞു. ജൂനിയ‌ർ ആൺകുട്ടികളിൽ ആദിദേവ് പി പ്രദീപ്-, എം തീർഥു സാംദേവ് (എംവിഎച്ച്എസ്എസ് തുണ്ടത്തിൽ), ബി ശ്രീഹരി (ഗവ. വിഎച്ച്എസ്എസ് പിരപ്പൻകോട്) പെൺകുട്ടികളിൽ- എൻ പാവണി സരയു- (തുണ്ടത്തിൽ എംവിഎച്ച്എസ്എസ്), ആർ എസ് വൃന്ദയും (ഗവ. എച്ച്എസ്എസ് തോന്നയ്ക്കൽ) ചാമ്പ്യരായി.സബ്ജൂനിയർ ആൺകുട്ടികളിൽ പി പി അഭിജിത്താണ്‌ ചാമ്പ്യൻ. കളമശേരി ഗവ. എച്ച്‌എസ്‌എസ്‌ ആൻഡ്‌ വിഎച്ച്‌എസ്‌എസ്‌ വിദ്യാർഥിയാണ്‌. പെൺകുട്ടികളിൽ -ആർ ബി ഭാഗ്യകൃഷ്ണ-യും (ഗവ. എച്ച്എസ്എസ് വെഞ്ഞാറമൂട്), എം രചനയും- (എംവിഎച്ച്എസ്എസ് തുണ്ടത്തിൽ) ചാമ്പ്യൻപട്ടം നേടി. Read on deshabhimani.com

Related News