പ്രാഥമികാരോഗ്യ മേഖലയിലെ ഊന്നൽ 
തുടരണം : ഡോ. ടി എം തോമസ്‌ ഐസക്‌



കോട്ടയം പ്രാഥമികാരോഗ്യമേഖലക്ക്‌ കേരളം കൊടുക്കുന്ന ഊന്നൽ തുടരണമെന്ന്‌ എകെജി പഠനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. ആരോഗ്യ സെമിനാറിന്റെ സമാപനസമ്മേളനത്തിൽ ചർച്ചകൾ ക്രോഡീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമികാരോഗ്യ മേഖല കൂടുതൽ ശക്തിപ്പെട്ടാലേ മെഡിക്കൽ കോളേജ്‌ ആശുപത്രികളിലേക്കുള്ള വരവ്‌ കുറയൂ. പഠനവും ഗവേഷണവുമാണ്‌ മെഡിക്കൽ കോളേജുകളിൽ പ്രധാനമായി നടക്കേണ്ടത്‌. മെഡിക്കൽ കോളേജുകൾ റഫറൽ ആശുപത്രികളായിരിക്കണം. സെമിനാറിൽനിന്നുള്ള റിപ്പോർട്ടുകളുടെ പൂർണരൂപം കിട്ടിയിട്ട്‌ പഠനകോൺഗ്രസിലേക്കുള്ള റിപ്പോർട്ട്‌ തയ്യാറാക്കും. സെമിനാർ മികച്ച രീതിയിൽ നടത്തിയ സംഘാടകരെയും തോമസ്‌ ഐസക്‌ അഭിനന്ദിച്ചു. Read on deshabhimani.com

Related News