ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല തിമിംഗിലങ്ങളും
 പുറത്തുവരാനുണ്ട്‌ : ടി പത്മനാഭൻ



കൊച്ചി ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല തിമിംഗിലങ്ങളും പുറത്തുവരാനുണ്ടെന്ന്‌ എഴുത്തുകാരൻ ടി പത്മനാഭൻ. എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ സബർമതി പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വെള്ളിത്തിരയിലെ വിലാപങ്ങൾ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാർഡുകളും മേശപ്പുറത്തിടണം. ഒരു കാർഡുപോലും പോക്കറ്റിനുള്ളിൽ തിരുകിവച്ച് സംരക്ഷിക്കരുത്. എന്നാൽ മാത്രമേ ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News