താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ; സിയാലിന്റെ പുതിയ വികസനസംരംഭം

ഉദ്ഘാടനസജ്ജമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിൽ സിയാൽ എംഡി എസ് സുഹാസ് അവസാനഘട്ട വിലയിരുത്തൽ നടത്തുന്നു


കൊച്ചി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) പുതിയ ഹോട്ടൽ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്' 28ന് പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കും. യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും സിയാൽ നടപ്പാക്കുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഹോട്ടൽ സമുച്ചയം. മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി സിയാൽ പണികഴിപ്പിച്ച ഹോട്ടലിന്റെ  തുടർ-നിക്ഷേപ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎൽ) താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തുകയായിരുന്നു. 15 മിനിറ്റിൽ 
എത്തിച്ചേരാം ടെർമിനലുകളിൽനിന്ന് 500 മീറ്റർമാത്രം അകലെയുള്ള ഹോട്ടലിലേക്ക്‌ ലാൻഡിങ്‌ കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്താം. താജ് ക്ലബ് ലോഞ്ച്, ഒരുവശത്ത് റൺവേയും മറുവശത്ത് ഹരിതശോഭയും കാഴ്ചയൊരുക്കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫങ്‌ഷൻ ഏരിയ, സ്വിമ്മിങ്‌ പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്‌നസ് സെന്റർ എന്നിവ പഞ്ചനക്ഷത്ര മോടിയോടെ ഹോട്ടലിലുണ്ട്. താജിന്റെ പ്രശസ്തമായ 24 മണിക്കൂർ പ്രവർത്തിക്കുന്ന വിസ്ത റസ്‌റ്റോറന്റ്, ഹൗസ് ഓഫ് മിങ്‌ എന്നിവ രുചിസമൃദ്ധിയൊരുക്കും. നാല്‌ ഏക്കറിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിന് വിശാലമായ പാർക്കിങ് സ്ഥലവുമുണ്ട്. നിരന്തര വികസനം മൂന്നുവർഷത്തിനിടയിൽ സുസ്ഥിരവികസനത്തിനും പ്രവർത്തനമികവിനുമുള്ള 10 മെഗാ പദ്ധതികളും 163 ഇടത്തരം സംരംഭങ്ങളും സിയാൽ നടപ്പാക്കി. കോഴിക്കോട് അരിപ്പാറ ജലവൈദ്യുത നിലയം, കണ്ണൂർ പയ്യന്നൂർ സൗരോർജ പ്ലാന്റ്, കൊച്ചിയിലെ ബിസിനസ് ജെറ്റ് ടെർമിനൽ, ഇംപോർട്ട് കാർഗോ ടെർമിനൽ, 0484 എയ്റോ ലോഞ്ച്, എയർപോർട്ട് എമർജൻസി സർവീസ് പരിഷ്‌കരണം എന്നിവ ഈ കാലയളവിലെ പ്രധാന നേട്ടങ്ങളാണ്.  ഐടി, സുരക്ഷാ സജ്ജീകരണങ്ങളുടെ സമഗ്രമായ നവീകരണവും നടപ്പാക്കി. രണ്ടാം ടെർമിനലിൽ സെപ്‌തംബറിൽ തുറന്ന 0484 എയ്റോ ലോഞ്ച് രണ്ടുമാസത്തിനുള്ളിൽ 100 ശതമാനം ബുക്കിങ് നേട്ടം കൈവരിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിനുള്ളിൽ ആഡംബരഹോട്ടൽ സൗകര്യമാണ് എയ്‌റോ ലോഞ്ച് ഒരുക്കിയത്. ഒന്നേകാൽക്കോടി 
യാത്രക്കാർ ലക്ഷ്യം പ്രതിവർഷം ഒരുകോടി യാത്രക്കാർ സിയാലിൽ എത്തുന്നുണ്ടെന്ന്‌ എംഡി എസ് സുഹാസ്. മൂന്നുവർഷത്തിനകം ഒന്നേകാൽക്കോടിയാകും. ഇതിനനുസരിച്ച്‌ യാത്രക്കാർക്കുള്ള സേവനവും വർധിപ്പിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News