10 റീച്ചിന് ടെൻഡർ



തിരുവനന്തപുരം മലയോരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് വഴിവെട്ടുന്ന മലയോര ഹെെവേക്ക് പുതുവേഗം. കാസർകോട് മുതൽ തിരുവനന്തപുരം വരെ 1180 കിലോമീറ്ററിൽ ഒരുങ്ങുന്ന പദ്ധതിയുടെ പത്ത് റീച്ച്‌ കൂടി ഉടൻ യാഥാർഥ്യമാകും. തൃശൂർ വെള്ളിക്കുളങ്ങര–- വെറ്റിലപ്പാറ പാലം (19 കിലോമീറ്റർ), കണ്ണൂർ  വള്ളിത്തോട് –-അമ്പായത്തോട് (24), ഇടുക്കി പീരുമേട്–- ദേവികുളം ഒന്നാംഘട്ടം (12.7), പീരുമേട്–- ദേവികുളം രണ്ടാംഘട്ടം (2.9),  പീരുമേട്–- ദേവികുളം മൂന്നാംഘട്ടം (5.5 ), കോഴിക്കോട് തലയാട്–-മലപ്പുറം കോടഞ്ചേരി ഒന്നാംഘട്ടം (9.99), മലപ്പുറം പൂക്കോട്ടുംപാടം–- കരുവാരക്കുണ്ട് രണ്ടാംഘട്ടം (12.31), കോട്ടയം പ്ലാച്ചേരി–- കരിങ്കല്ലുമൂഴി (7.5), കോഴിക്കോട് 28–-ാം മൈൽ–- തലയാട് (6.79), തിരുവനന്തപുരം കുടപ്പനമൂട്–-വാഴിച്ചാൽ (2.9) റീച്ചുകളാണ് ടെൻഡർ നടപടിയിലേക്ക് കടക്കുന്നത്. ആകെ 68 റീച്ചിൽ 351.97 കിലോമീറ്ററിന്റെ (18 റീച്ച് ) നിർമാണം അതിവേഗമാണ്‌ പുരോ​ഗമിക്കുന്നത്‌. 93 കിലോമീറ്ററിന്റെ (4 റീച്ച്‌) നിർമാണം പൂർത്തിയായി. 28 റീച്ചിന്റെ (467.03 കിമി) ടെൻഡറും കഴിഞ്ഞു. ആലപ്പുഴ ഒഴികെ 13 ജില്ലയിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. നന്ദാരപ്പദവ് നിന്ന് തുടങ്ങി പാറശാലയിൽ അവസാനിക്കും. മലയോര മേഖലയുടെ സമഗ്രവികസനത്തിന്‌ സംസ്ഥാന സർക്കാർ കിഫ്ബി വഴി 3500 കോടി രൂപ ചെലവിലാണ് നിർമാണം. വനമേഖലയിലെ ഭൂമി ഏറ്റെടുക്കലിനുള്ള അപേക്ഷ കേന്ദ്രവനം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അനുമതി കൂടി ലഭിച്ചാൽ നിർമാണം കൂടുതൽ വേഗത്തിലാകും. പദ്ധതിക്ക്‌ ഒമ്പത് ജില്ലയിൽനിന്ന് 60 ഹെക്ടർ വനഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ചിട്ടയായ പ്രവർത്തനം:  
മന്ത്രി റിയാസ് മലയോര ഹൈവേ യാഥാർഥ്യമാക്കാൻ ചിട്ടയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പ് തലത്തിൽ ആഴ്‌ചയിൽ ഒരു ദിവസം പ്രവൃത്തി വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രിതലത്തിലും മന്ത്രി തലത്തിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടക്കുന്നു. ഓരോ പ്രവർത്തിക്കും സമയക്രമം നിശ്ചയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News