മുഖ്യമന്ത്രി സിതാരയിലെത്തി എംടിക്ക് അന്ത്യോപചാരം അർപ്പിച്ചു
കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയൻ സിതാരത്തിലെത്തി എം ടിക്ക് അന്ത്യോപചാരം അർപ്പിച്ചു. രാവിലെ 10.45ഓടെയാണ് കോഴിക്കോട് കോട്ടാരം റോഡിലുള്ള എം ടിയുടെ വീടായ സിത്താരയിലെത്തിയത്. കുടുബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷം മൃതദേഹം സംസ്കരിക്കുന്നതിന്റെ കാര്യങ്ങൾ സംസാരിച്ചു. അൽപനേരം വീട്ടിൽ ചിലവഴിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി. എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, സി പി ഐ എം ജില്ലാ ബക്രട്ടറി പി മോഹനൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ പ്രദീപ് കുമാർ, കെ കെ ലതിക, ഡപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് എന്നിവർ കൂടെയുണ്ടായിരുന്നു. Read on deshabhimani.com