ആന എഴുന്നള്ളത്തില്‍ മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി



കൊച്ചി > ആന എഴുന്നള്ളത്തില്‍ മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. ആനയെ എഴുന്നള്ളിക്കുന്നതിന് ഒരുമാസം മുമ്പ് അപേക്ഷ നൽകി ജില്ലാ സമിതിയുടെ അനുമതി വാങ്ങണം. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണം. മതിയായ വിശ്രമം ആനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ദിവസം 30 കിലോമീറ്ററിൽ കൂടുതല്‍ ആനകളെ നടത്തിക്കരുത്. ആനകൾക്ക് വൃത്തിയുള്ള വിശ്രമ സ്ഥലമൊരുക്കണം. എഴുന്നള്ളിപ്പില്‍ ആനയും തീ സംബന്ധമായ കാര്യങ്ങളും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടാകണം. ജനങ്ങളും ആനയും തമ്മില്‍ എട്ട് മീറ്റര്‍ ദൂര പരിധി ഉറപ്പാക്കണം. ബാരിക്കേഡ് സംവിധാനം  ഒരുക്കണം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ആനകളെ പൊതു നിരത്തില്‍ കൂടി കൊണ്ടു പോകരുത്. ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ കമ്മിറ്റിയെ ബോധിപ്പിക്കണം. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ഫിറ്റ്‌നസ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകൾ ഉറപ്പാക്കണമെന്നും മാര്‍ഗരേഖയിൽ പറയുന്നു. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത എഴുന്നള്ളത്തുകള്‍ക്ക് ജില്ലാതല സമിതി അനുമതി നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.   Read on deshabhimani.com

Related News