അമിത്ഷായുടെ അംബേദ്‌കർ പരാമർശത്തിലൂടെ പുറത്തുവന്നത് സംഘപരിവാറിന്റെ രാഷ്ട്രീയസമീപനം: എം വി ഗോവിന്ദൻ
തിരുവനന്തപുരം> അമിത്ഷായുടെ അംബേദ്‌കർ പരാമർശം നാക്കുപിഴയല്ലെന്നും സംഘപരിവാർ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയസമീപനമാണ് അമിത് ഷായിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും എം വി ഗോവിന്ദൻ. സംഘപരിവാറിന് അംബേദ്കറെയും അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളെയും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അവരെപ്പോഴും ഭരണഘടനയെ എതിർക്കുന്നത്. ജനാധിപത്യത്തിന് അടിത്തറയായ ഭരണഘടനയ്ക്ക് പകരം മനുസ്‌മൃതിയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഭരണഘടനയാണ് ഇവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 1966 ൽ ഗോൾവാൾക്കറുടെ വിചാരധാര എന്ന രേഖയിൽ അദ്ദേഹം അവതരിപ്പിച്ച കാഴ്ചപ്പാട് പരിശോധിച്ചാൽ ഇതിന്റെ യാഥാർഥ്യം മനസിലാകും. ഇന്ത്യയിലെ ജനങ്ങൾ എങ്ങനെയാണ് രൂപപ്പെട്ടു വന്നത് എന്നതിനെ സംബന്ധിച്ചുള്ള അവരുടെ അഭിപ്രായത്തിൽ തന്നെ ഇതെല്ലാം വ്യക്തമാണ്. പരിഹാസ്യമായ നിലപാടാണ് പട്ടിക വർഗ – പിന്നോക്കക്കാരോട് ഇവർക്കുള്ളത് എന്നും ചാതുർവർണ്യ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഭരണഘടന വേണം എന്നാണ് ബിജെപി പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ രാജിവെച്ച് മാപ്പ് പറയാൻ തയ്യാറാകണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. കരുവന്നൂർ സഹകരണ ബാങ്ക് കേസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിച്ചു പോവുക എന്നതാണ് സർക്കാർ നിലപാട്. ആരാണ് ബാങ്കുകൾ ഭരിക്കുന്നത് എന്ന് നോക്കിയല്ല സർക്കാർ പ്രവർത്തിക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. പാർട്ടി എന്തോ കളവ് വരുത്തി എന്ന് തീർക്കാനാണ് ഇഡിയും ഒരു വലിയ വിഭാഗം മാധ്യമങ്ങളും ചെയ്യുന്നത്. അരവിന്ദാക്ഷന്റെ പേരും കരുവന്നൂർ കേസും പാർട്ടിയെ തകർക്കാൻ കാണിക്കാൻ വേണ്ടിയിട്ടാണ്. കള്ള പ്രചാരണം നടത്തുകയാണ് എന്നും ഗോവിന്ദൻ മാസ്റ്റർ. Read on deshabhimani.com