വിദ്യാർഥിനി ട്രെയിനിൽനിന്നുവീണ് മരിച്ചു



വർക്കല > പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ട്രെയിനില്‍നിന്നുവീണ് മരിച്ചു. കൊല്ലം തഴുത്തല പുല്ലാംകുഴി ഗോകുലത്തിൽ ഗൗരി (16)യാണ് മരിച്ചത്. വ്യാഴം രാവിലെ 6.10ന് വേണാട് എക്സ്പ്രസിലായിരുന്നു അപകടം. അച്ഛനമ്മമാർക്കൊപ്പം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കു പോകവെ വർക്കല ഇടവ ഡീസന്റ്മുക്ക് ഭാഗത്ത്‌ എത്തിയപ്പോഴാണ് ട്രെയിനിൽനിന്നു വീണത്. ​​ കോട്ടയം മാന്നാനം ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർര്‍ഥിയായ ഗൗരിയെ അവധികഴിഞ്ഞ് തിരികെ സ്കൂളില്‍ എത്തിക്കാന്‍ പോകുകയായിരുന്നു കുടുംബം. ഗുരുതര പരിക്കേറ്റ ഗൗരിയെ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അച്ഛന്‍: ഷാജി (വാട്ടർ അതോറിറ്റി അക്കൗണ്ട്സ് ഓഫീസർ). അമ്മ: ബിനി (ഏജീസ് ഓഫീസ് സീനിയർ ഓഡിറ്റർ). സഹോദരൻ: ഗോകുൽ. മൃതദേഹം കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോർച്ചറിയില്‍. Read on deshabhimani.com

Related News