കോട്ടയം പാക്കിൽ ക്ഷേത്രത്തിന്‌ സമീപം രണ്ടുവീടുകളിൽ മോഷണം



പാക്കിൽ> കോട്ടയം പാക്കിൽ ക്ഷേത്രത്തിനു സമീപത്തെ രണ്ടു വീടുകളിൽ മോഷണം. കാരമ്മൂട് ജംഗ്ഷനു സമീപത്തെ രണ്ട് വീടുകളിൽ മോഷണ ശ്രമവും ഉണ്ടായി. വെള്ളിയാഴ്‌ച രാത്രി 9.30 ഓടെയാണ് പാക്കിൽ ക്ഷേത്രത്തിനു സമീപം കാഞ്ഞിരക്കാട് മോഹന്റെ വീട്ടിൽ മോഷണം നടന്നത്‌. വീടിന്റെ അടുക്കള വാതിൽ തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് ഇവിടെ സൂക്ഷിച്ചിരുന്ന 7000 രൂപ മോഷ്ടിച്ചു. തുടർന്ന്, സമീപത്തെ വീട്ടിൽ കയറി. ഇവിടെ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച്‌ ഇയാൾ രക്ഷപ്പെട്ടു. സമീപ പ്രദേശമായ കാരമൂട്ടിൽ സോമൂസ് കഞ്ഞിക്കടയുടെ സമീപത്തെ വീട് കുത്തിത്തുറക്കാനും ശ്രമിച്ചു.  കാരമ്മൂട് പള്ളിയ്ക്കു പുറക് വശത്തെ കടയ്ക്കു സമീപമുള്ള വീട്ടിലും സമാന രീതിയിൽ മോഷണ ശ്രമം ഉണ്ടായി. ഈ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News