വൈദിക വിദ്യാർഥി കുളത്തിൽ മരിച്ച നിലയിൽ



കാലടി> മലയാറ്റൂരിൽ വൈദിക വിദ്യാർഥിയെ മത്സ്യം വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലീശ്വരം കരേറ്റമാതാ പള്ളിയിലെ കുളത്തിലാണ് കണ്ടെത്തിയത്. വൈക്കം ഉദയനാപുരം പുള്ളോംതറ വീട്ടിൽ ലൂക്കോസിന്റെ മകൻ ആഗ്നൽ (19) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കുളത്തിൽ വീണു കിടന്ന ആഗ്നലിനെ  മൂന്ന് സഹപാഠികളും മറ്റുള്ളവരും ചേർന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിച്ചു. മരണ കാരണം വ്യക്തമല്ല. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച പോലീസ് സർജന്റെ മേൽനോട്ടത്തിൽ എറണാകുളം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് കാലടി പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News