ദുരിതബാധിതർക്ക് സഹായമൊരുക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ സജ്ജം; വളണ്ടിയര്‍‌ രജിസ്ട്രേഷൻ ആരംഭിച്ചു



തിരുവനന്തപുരം > വയനാട് മുണ്ടക്കൈയിലെ ​ദുരിതബാധിതർക്ക് സഹായമൊരുക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ സജ്ജമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നിലവിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും എന്തെങ്കിലും സാധസാമഗ്രികൾ ആവശ്യമായി വന്നാൽ ഉടനടി ബന്ധപ്പെടാമെന്നും സ്പെഷ്യൽ ഓഫീസർ സാംബശിവ റാവുവും വയനാട് കലക്ടർ മേഘശ്രീയും അറിയിച്ചിട്ടുണ്ട്.   സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും അവശ്യവസ്തുക്കൾ ഉടനടി എത്തിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും കോർപ്പറേഷനിൽ തയ്യാറാണെന്നും മേയർ പറഞ്ഞു. ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് അറിയിപ്പ് വരുന്നതിന്റെ അടുത്ത നിമിഷം കളക്ഷൻ ആരംഭിക്കാനാകും. കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും സന്നദ്ധരായ വളണ്ടിയർമാരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.   smarttvm.tmc.lsgkerala.gov.in/volunteer എന്ന ലിങ്കിൽ  വളണ്ടിയർ രജിസ്ട്രേഷൻ ചെയ്യാം. Read on deshabhimani.com

Related News