പ്ലാസ്റ്റിക് മാലിന്യം ഓടയിലേക്ക് തള്ളി; 10,000 രൂപ പിഴയിട്ട് കോർപറേഷൻ
തിരുവനന്തപുരം > പ്ലാസ്റ്റിക് മാലിന്യം ഓടയിലേക്ക് തള്ളിയ വീട്ടുടമയ്ക്ക് 10,000 രൂപ പിഴയിട്ട് കോർപറേഷൻ. പാളയം ഡിവിഷനിൽ ലെനിൻ നഗറിൽ ടിസി 12/1255ലെ താമസിക്കുന്നയാൾക്കാണ് ബുധനാഴ്‌ച പിഴയിട്ടത്. പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളിൽ വലിച്ചെറിഞ്ഞുവെന്ന കുറ്റത്തിനാണ് പിഴ. മാലിന്യം പ്ലാസ്റ്റിക് കവറുകളിൽ ഓടയിലൂടെ സ്ലാബിനിടയിൽ കൂടെ കുത്തിയിറക്കുന്നതിന്റെ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്കാണ് വീഡിയോ ലഭിച്ചത്. തുടർന്ന് ശുചീകരണ സ്‌ക്വാഡ് സ്ഥലം സന്ദർശിച്ചാണ് നടപടിയെടുത്തത്. Read on deshabhimani.com