പാഴ്‌സൽ കൃത്യമായി എത്തിച്ചില്ല; കൊറിയർ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന്‌ കോടതി

PHOTO: Facebook


തിരുവനന്തപുരം> പാഴ്‌സൽ മേൽവിലാസക്കാരന് കൃത്യമായി എത്തികാതിരുന്ന സ്വകാര്യ കൊറിയർ കമ്പനി  ഉപഭോക്താവിന്‌ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. പരാതിക്കാരനായ മണക്കാട്‌ എംഎൽഎ റോഡ്‌ സ്വദേശി ജയപ്രകാശിന്‌ കൊറിയർ കമ്പനി 28,575 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് തിരുവനന്തപുരം ജില്ലാ ഉപഭോക്‌തൃ കോടതി വിധിച്ചത്.   ഡൽഹിയിൽനിന്ന്‌ ഡിടിഡിസി കൊറിയർ വഴി മൂന്ന് പാഴ്‌സലുകളാണ് ജയപ്രകാശിന് അയച്ചത്. എന്നാൽ ഉപയോ​ഗശൂന്യമായ നിലയിലാണ് പാഴ്‌സലുകൾ എത്തിയത്. പാഴ്‌സലുകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചെങ്കിലും കൊറിയർ കമ്പനി ഇക്കാര്യം പരി​ഗണിച്ചില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനി നൽകേണ്ട തുകയിൽ 12000 രൂപ സാധനത്തിന്റെ വിലയും 6575 രൂപ കൊറിയർ ചാർജും 7500 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതി ചെലവുമാണ്‌ Read on deshabhimani.com

Related News