തിരുവനന്തപുരം വിമാനത്താവളത്തിന്‌ എസിഐ അംഗീകാരം



തിരുവനന്തപുരം > എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ -2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രെഡിറ്റേഷൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കാൻ വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ -ഗേറ്റ് സംവിധാനം, ഭക്ഷണ -ഷോപ്പിങ്‌ സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ പരിഗണിക്കപ്പെട്ടു. Read on deshabhimani.com

Related News