വഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; രണ്ട് പേർ പിടിയിൽ

കൊല്ലപ്പെട്ട വിഷ്ണുരൂപ്‌ എന്ന മണിച്ചൻ


തിരുവനന്തപുരം> തിരുവനന്തപുരം വഴയിലയിലെ ഇരട്ടക്കൊലക്കേസ് പ്രതി വെട്ടേറ്റുമരിച്ചു. വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ്‌ എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന് വെട്ടേറ്റു. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ പ്രതികളായ ദീപക് ലാൽ, അരുൺ ജി. രാജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News