കേരള ഓണം ബമ്പർ പാണ്ഡ്യപുര സ്വദേശിക്ക്



കല്പറ്റ> കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ഭാഗ്യശാലി കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ്. വയനാട് നിന്നും വിറ്റ ടിക്കറ്റിലാണ് ഒന്നാം സമ്മാനം. TG 434222 എന്ന നമ്പറാണ് ഭാഗ്യം കൊണ്ടു വന്നത്. ഇന്നലെ മുതൽ ഈ നമ്പറിലെ ഭാഗ്യശാലിയെ തെരയുകയായിരുന്നു. കര്‍ണാടകയിൽ മെക്കാനിക്കാണ് അല്‍ത്താഫ്. വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അല്‍ത്താഫ് ഓണം ബമ്പറെടുത്തത്. 15 കൊല്ലമായി മുടങ്ങാതെ കേരള ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ബത്തേരിയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്നവരും ലോട്ടറി എടുക്കാറുണ്ട്. തമിഴ് നാട്ടിലെ ഗൂഡല്ലൂർ അടക്കമുള്ള, മലയാളികൾ ഏറെ താമസിക്കുന്ന സ്ഥലത്തു നിന്നും ധാരാളം പേർ ബത്തേരിയിൽ നിന്ന് ടിക്കറ്റ് എടുക്കാറുണ്ട്. കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്നായിരുന്നു നാ​ഗരാജിന്റെ ആദ്യപ്രതികരണം. പനമരത്തെ എസ് ജെ ലക്കി സെന്‍ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക. ഓണ ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പതു പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. ആകെ 7135938 ടിക്കറ്റുകള്‍ വിറ്റു. പാലക്കാടാണ് ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റത്. 1302680 ഓളം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ മാത്രം വിറ്റുപോയത്. ആകെ 7135938 ടിക്കറ്റുകള്‍ വിറ്റുപോയി. പാലക്കാടാണ് ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റത്. 1302680 ഓളം ടിക്കറ്റുകളാണ് പാലക്കാട് വിറ്റുപോയത്. Read more: https://www.deshabhimani.com/news/kerala/onam-bumper-1st-prize-tg-434222/1142436   Read on deshabhimani.com

Related News