തിരുവോണം ബമ്പർ വിൽപ്പന 57 ലക്ഷത്തിലേക്ക്



തിരുവനന്തപുരം > തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന 57 ലക്ഷത്തിലേക്ക്. നിലവിൽ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളിൽ 56,74,558 ടിക്കറ്റുകൾ  പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞെന്നാണ് ഔദ്യോ​ഗിക കണക്ക്. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 10,55,980 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 7,40,830 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും  7,03,310 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലും അഞ്ചും സമ്മാനങ്ങളായി യഥാക്രമം അഞ്ചു ലക്ഷം, രണ്ടു ലക്ഷം, അവസാന സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. വ്യാജ ലോട്ടറി വിൽപ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടിയാണ് അവബോധ പ്രചരണം. ഹിന്ദി, തമിഴ് ഭാഷകളിലും വ്യാജ ലോട്ടറിക്കെതിരേയുള്ള പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.   Read on deshabhimani.com

Related News