പ്ലേ സ്കൂളിൽ മൂന്നര വയസുകാരന് മർദനം; അധ്യാപിക അറസ്റ്റിൽ



കൊച്ചി> മൂന്നുവയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരിയിലെ പ്ലേ സ്കൂൾ അധ്യാപികയാണ് കുട്ടിയെ ചൂരൽ ഉപയോ​ഗിച്ച് തല്ലി പരിക്കേൽപ്പിച്ചത്. ബുധനാഴ്ച കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുക്കുകയായിരുന്നു. Read on deshabhimani.com

Related News