മുക്കുപണ്ടം നൽകി പണം തട്ടി രക്ഷപെടുന്നതിനിടെ പുഴയിൽ ചാടി; മൂന്ന് പേർ പിടിയിൽ



തൃശൂർ > മുക്കുപണ്ടം നൽകി പണം തട്ടി രക്ഷപെടുന്നതിനിടെ റെയിൽവേ പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയവരെ പെരുമ്പാവൂരിൽ നിന്നും കണ്ടെത്തി. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശിക്ക് വ്യാജസ്വർണം നൽകിയ കേസിലാണ് നടപടി. കഴിഞ്ഞ ദിവസം നാല് പേരാണ് പുഴയിൽ ചാടിയത്.  സ്വർണം നൽകാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്ന് നാലു ലക്ഷം രൂപ ഇവർ തട്ടിയെടുത്തിരുന്നു. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും പണം തട്ടിയെടുത്ത് ഓടുന്നതിനിടെയാണ് പ്രതികൾ അപകടത്തിൽപ്പെട്ടത്.  മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയുമായിരുന്നു.  ട്രെയിൻ തട്ടിയെന്ന ലോക്കോ പൈലറ്റിന്റെ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.  ട്രെയിൻ തട്ടിയയാൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com

Related News