തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണത്തിന് ടെക്കികളും
കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ടെക്കികളും രംഗത്ത്. ഇൻഫോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുമുള്ള ടെക്കികൾ ഡോ ജോ ജോസഫിനു വേണ്ടി സ്‌ക്വാഡ് വർക്കിലൂടെ വീടുകൾ കയറി വേട്ടുതേടി. വിവിധ കമ്പനികളിൽ വർക്ക് ചെയ്യുന്ന ഇരുപത്തിഅഞ്ചിലധികം ഐടി ജീവനക്കാരാണ് വിവിധ സ്‌ക്വാഡുകളായി വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണത്തിന് ഇറങ്ങിയത്. കേരളത്തിലെ ഐടി ജീവനക്കാർക്ക് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്ന കെ റെയിൽ ഉൾപ്പെടെയുള്ള വികസന അജണ്ടയാണ് ഇത്തരത്തിൽ ടെക്കികളും സ്‌ക്വഡ് പ്രവർത്തനത്തിനു ഇറങ്ങാൻ കാരണമെന്ന് ടെക്കികൾ പറഞ്ഞു. കെ റെയിൽ വന്നാൽ ഇൻഫോപാർക്കിൽ നിന്നും തിരുവനന്തപുരതേക്കും കാസർഗോഡ് എത്താനും രണ്ടു മണിക്കൂർ മതിയാകും. ഇൻഫോപാർക്കിലെ പ്രൊഫഷണൽസിന്റെ പ്രശനങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ആളാണ് ഡോ ജോ ജോസഫ്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അവധി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും ഇത്തരത്തിൽ സ്‌ക്വാഡ് പ്രവർത്തനം തുടരുമെന്നും ഇൻഫോപാർക്ക് ജീവനക്കാരുടെ വീടുകളിൽ പോയി തൃക്കാക്കരയിൽ ഡോ ജോ ജോസഫ് ജയിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുമെന്നും ടെക്കികൾ പറഞ്ഞു. പ്രൊഫഷണൽ ആയ ഡോക്ടർക്കു അനുകൂലമായി നല്ല പ്രതികരണമാണ് വീടുകളിൽ നിന്ന് ലഭിക്കുന്നതെന്നും സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ആഷിക് ശ്രീനിവാസൻ, മാധവൻ, സുബിൻ, റീജേഷ് എന്നിവർ പറഞ്ഞു. Read on deshabhimani.com