തന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമെന്ന് മേയർ എം കെ വർഗീസ്
തൃശൂർ > തന്റെ മനസ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് മേയർ എം കെ വർഗീസ്. ഇടതുപക്ഷ നയമനുസരിച്ചുള്ള മികച്ച വികസന പ്രവർത്തനങ്ങളാണ് തൃശൂർ നഗരത്തിൽ നടപ്പാക്കുന്നത്. അത് തടസപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്. ഇടതുപക്ഷം നിർദേശിക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ട്. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് സ്നേഹമാണ് പങ്കുവയ്ക്കുന്നത്. ആദിവസം കേക്കുമായി വന്നവരോട് എന്റെ വീട്ടിൽ കയറരുത് എന്ന് പറയുന്നതല്ല, എന്റെ സംസ്കാരം. താൻ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. പലരും വീട്ടിലേക്ക് വരാറുണ്ട്. ബിജെപിക്കാർ ചോദിച്ചിട്ടില്ല വീട്ടിലേക്ക് വന്നത്. ക്രിസ്മസ് ദിവസം താൻ എല്ലാ രാഷ്ട്രീയ പാർടി ഓഫീസുകളിലും സർക്കാർ ഓഫീസുകളിലും കേക്ക് എത്തിക്കാറുണ്ട്. അത് സ്നേഹ സന്ദേശമാണ്. മേയർ പറഞ്ഞു. Read on deshabhimani.com