തടസ്സങ്ങൾ നീങ്ങി: തൃശൂർ മെഡി. കോളേജിൽ ഹൃദയ ശസ്ത്രക്രിയ പുനരാരംഭിക്കും



വടക്കാഞ്ചേരി> ഗവ. മെഡിക്കൽ കോളേജിൽ ഹൃദയം തുറന്ന ശസ്ത്രക്രിയക്കുള്ള തടസ്സങ്ങൾ നീങ്ങി. ഒപി ദിവസമായ ബുധനാഴ്ച ശസ്ത്രക്രിയക്കായി രോഗികളെ പ്രവേശിപ്പിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ അവധിയിൽ പോയ പെർഫ്യൂഷനിസ്റ്റിന് പകരം എച്ച്ഡിഎസ് മുഖേന നിയമനം നടത്തി. പെർഫ്യൂഷനിസ്റ്റ് ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ടാഴ്ചയായി ശസ്ത്രക്രിയ തടസ്സപ്പെട്ടിരുന്നു. കലക്ടർ ഇടപ്പെട്ടാണ് പെർഫ്യൂഷനിസ്റ്റിനെ നിയമിക്കാൻ തീരുമാനമായത്. പെർഫ്യൂഷനിസ്റ്റിന്റെ പിഎസ് സി ലിസ്റ്റ് നിലവിലുണ്ട്. ഇതിൽ നിന്നും ഒരാളെ നിയമിക്കാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. രണ്ടുപേർ ആകുന്നതോടെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന് തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകാനാകും. ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന യന്ത്രം പ്രവർത്തിപ്പിക്കുന്നയാളാണ് പെർഫ്യൂഷനിസ്റ്റ്. Read on deshabhimani.com

Related News