തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധിപ്പിച്ചു



തൃശൂര്‍ > തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധിപ്പിച്ചു. എല്ലാ വാഹനങ്ങള്‍ക്കുമുള്ള മാസ നിരക്കുകളില്‍ 10 മുതല്‍ 40 രൂപ വരെയാണ് വര്‍ധിച്ചത്. ഭാരവാഹനങ്ങള്‍ക്ക് ഒരുദിവസം ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് അഞ്ചുരൂപ വര്‍ധിച്ചു. എല്ലാ വാഹനങ്ങൾക്കും ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് നിലവിലെ നിരക്ക് തുടരും. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 320 രൂപയാണ് നിരക്ക്. ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് 485 രൂപ നല്‍കണം. ഒരു മാസത്തേക്ക് 9,660 രൂപയാണ് പുതിയ നിരക്ക്. 9635 രൂപയാണ് പഴയനിരക്ക്. കാര്‍, ജീപ്പ് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 90 രൂപയാണ് നിരക്ക്. 24 മണിക്കൂറിനുള്ളിൽ ഒന്നില്‍ കൂടുതൽ യാത്ര ചെയ്യാൻ 140 രൂപ നല്‍കണം. ഒരു മാസത്തെ നിരക്ക് 2,760 രൂപയാണ്. ഇത് നേരത്തെ 2,750 രൂപയായിരുന്നു. ബഹുചക്ര ഭാര വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 രൂപയാണ് നിരക്ക്. ഒന്നിലേറെ യാത്രകള്‍ക്ക് 775 രൂപ നല്‍കണം. ഒരു മാസത്തേക്ക് 15,525 രൂപയാണ് പുതിയ നിരക്ക്.15,485 രൂപയാണ് പഴയനിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേയ്ക്ക് 160 രൂപയാണ് നൽകേണ്ടത്. ഒന്നില്‍ കൂടുതലുള്ള യാത്രയ്ക്ക് 240 രൂപയാണ് നിരക്ക്. ഒരു മാസത്തെ നിരക്ക് 4, 830 രൂപയാണ്. 4815 രൂപയാണ് പഴയ നിരക്ക്. Read on deshabhimani.com

Related News