സുരേഷ്‌ ഗോപിയുടെ പൂരക്കള്ളം തെളിഞ്ഞത് ബിജെപിയുടെ തനിനിറം



തൃശൂർ   സുരേഷ്‌ ഗോപിയുടെ വിവാദ പ്രസ്‌താവനകൾ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ബാധ്യതയാകുന്നു. പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമത്തിൽ സുരേഷ്‌ ഗോപി എന്തോ മറച്ചുപിടിക്കാൻ ശ്രമിക്കുന്നുവെന്ന വികാരം ശക്തമാണ്‌. എല്ലാവരും വീഡിയോയിലൂടെ കണ്ട ഒരുകാര്യത്തിൽ വരെ ഇങ്ങനെ കള്ളം പറയുന്നത്‌ മറ്റെന്തൊ മറയ്‌ക്കാനാണ്‌. നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന്‌ പൂരപ്രേമികളായ അനുയായികൾ തന്നെ പറഞ്ഞുതുടങ്ങി. അണികളുടെ ചോദ്യത്തിന്‌ മറുപടി പറയാനാകുന്നില്ലെന്നും പ്രവർത്തകർ പരാതിപ്പെടുന്നു. പൂരത്തിന്‌ സുരേഷ്‌ ഗോപി ആംബുലൻസിൽ എത്തിയതിനെ ചേലക്കരയിലെ എൻഡിഎ കൺവൻഷനിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ന്യായീകരിച്ചിരുന്നു. പൂരം കലക്കാനല്ല, നടത്താനാണ്‌ പോയതെന്നും വാദിച്ചു. ഇതിനു പിന്നാലെയാണ്‌ താൻ ആംബുലൻസിൽ പോയിട്ടില്ലെന്ന്‌ പറഞ്ഞ്‌ സുരേഷ്‌ ഗോപി രംഗത്തെത്തിയത്‌. നിങ്ങൾ കണ്ടത്‌ മായക്കാഴ്‌ചയാണ്‌. ഒറ്റത്തന്തയ്‌ക്ക്‌ പിറന്നതാണെങ്കിൽ കേസ്‌ സിബിഐക്ക്‌ വിടണമെന്ന തരംതാണ പ്രയോഗമായിരുന്നു സുരേഷ്‌ ഗോപിയിൽനിന്നുണ്ടായത്‌. ആദ്യം പൊലീസ്‌ തടഞ്ഞതിനാൽ സുരേഷ്‌ ഗോപിയെ ആംബുലൻസിലാണ്‌ എത്തിച്ചതെന്ന്‌ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ കെ അനീഷ്‌കുമാർ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബി ഗോപാലകൃഷ്ണനും ശരിവച്ചു. എന്നാൽ താൻ ആംബുലൻസിലല്ല പോയതെന്ന സുരേഷ്‌ ഗോപിയുടെ വാദം വെട്ടിലാക്കിയത്‌ ന്യായീകരിച്ച ബിജെപി നേതാക്കളെ
യാണ്‌. കഴിഞ്ഞദിവസം ചങ്ങനാശേരിയിൽ മെമ്പർഷിപ്പ്‌ കാമ്പയിനിടെ നേതാക്കൾ നിവേദനവുമായി എത്തിച്ചവരെയും സുരേഷ്‌ ഗോപി അധിക്ഷേപിച്ചുവിട്ടിരുന്നു. മാധ്യമപ്രവർത്തകർക്കുനേരെയുള്ള അധിക്ഷേപവർഷങ്ങളും പാർടി നേതൃത്വത്തിന്‌ തലവേദനയായിട്ടുണ്ട്‌.അതിനിടെ നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചെന്ന സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷിന്റെ പരാതിയിൽ തൃശൂർ ഈസ്‌റ്റ്‌ പൊലീസ്‌ അന്വേഷണം തുടങ്ങി. പൂരദിവസം സ്വരാജ്‌ റൗണ്ടിൽ സ്വകാര്യ വാഹനങ്ങൾക്ക്‌ പ്രവേശനമില്ല. ആംബുലൻസ്‌ മറയാക്കിയാണ്‌ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക്‌ സുരേഷ്‌ ഗോപി എത്തിയത്‌. Read on deshabhimani.com

Related News