തൃശൂർ പൂരം കലക്കല്‍ ​ഗൂഢാലോചന: കേസെടുത്ത് പൊലീസ്



തൃശൂർ > പൂരം കലക്കല്‍ ​ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേസെടുത്ത് തൃശൂർ ഈസ്റ്റ് പൊലീസ്. എസ് ഐ ടി യുടെ നിർദ്ദേശ പ്രകാരം ഗൂഡാലോചനക്കാണ് കേസെടുത്തത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ, രണ്ടു വിഭാ​ഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.   Read on deshabhimani.com

Related News