തൃശൂർ പൂരം: അന്വേഷണപുരോഗതി അറിയിക്കണം



കൊച്ചി തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. ഹർജിയിൽ തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചു. പാറമേക്കാവ് ദേവസ്വത്തോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. പൂരം കലക്കാൻ ഗൂഢാലോചന നടന്നതായി അറിയില്ലെന്നും പൂരം നടത്തിപ്പിന്‌ ജില്ലാ സമിതിയെ നിയോഗിക്കണമെന്ന കൊച്ചിൻ ദേവസ്വംബോർഡിന്റെ നിർദേശം അംഗീകരിക്കാനാകില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. Read on deshabhimani.com

Related News