വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുന്നു: ടിപി രാമകൃഷ്ണന്‍



തിരുവനന്തപുരം> വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പിരാമകൃഷ്ണന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം ഇതുവരെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിജീവിച്ചവരെ പൂര്‍ണതോതില്‍ പുനരധിവസിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര സഹായം ലഭിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. വീണ്ടും ഈ ആവശ്യം കേരളം ഉന്നയിക്കുന്നു. മാതൃകാപരമായ പുനരധിവാസമാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോകില്ല. കേന്ദ്രം സമീപനം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഇടതുമുന്നണി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   Read on deshabhimani.com

Related News