കരാറുകാരനെതെിരെ കേസ്‌; 1 ലക്ഷം 
നഷ്‌ടപരിഹാരം നൽകും



തിരുവനന്തപുരം ഷൊർണൂരിൽ ശുചീകരണത്തൊഴിലാളികൾ ട്രെയിൻതട്ടി മരിച്ച സംഭവത്തിൽ മുഴുവൻ ഉത്തരവാദിത്തവും കരാറുകാരന്റെ മേൽ ചാരി  റെയിൽവേ. കരാറുകാരനായ മലപ്പുറം സ്വദേശി മുനവർ തോണിക്കടവത്തുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കുന്നതായി റെയിൽവേ അറിയിച്ചു. കരാറുകാരനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും. മരിച്ചവരുടെ  കുടുംബങ്ങൾക്ക്‌ ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്നും ദക്ഷിണ റെയിൽവേ  വാർത്താക്കുറിപ്പിൽ അറിയിച്ചു. ഷൊർണൂർ യാർഡ്‌ മുതൽ എറണാകുളത്തേക്ക്‌ പോകുന്ന ഭാഗം വരെ വൃത്തിയാക്കാനാണ്‌ കരാർ നൽകിയത്‌. പാലം വഴിയല്ലാതെ റോഡ്‌ മാർഗം അപ്പുറത്ത്‌ എത്താമായിരുന്നു. തൊഴിലാളികൾ പാളത്തിലൂടെതിരികെ വന്നതാണ്‌ അപകടകാരണമായതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. നഷ്ടപരിഹാരം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി വി അബ്ദുറഹിമാൻ റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവിന്‌ കത്തയച്ചു. Read on deshabhimani.com

Related News