ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം



ഷൊർണൂർ > ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. കേരള എക്സ്പ്രസ് തട്ടി റെയിൽവേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം. ട്രാക്കിൽ മാലിന്യം പെറുക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപെടുകയായിരുന്നു. മരിച്ചവർ തമിഴ്നാട് സേലം സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ്. കേന്ദ്ര റെയിൽവേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിങ്ങിന് നിയോഗിച്ച തൊഴിലാളികളായിരുന്നു ഇവർ. ഷൊർണ്ണൂർ സ്റ്റേഷനിൽ ക്ലീനിങ് ജോലി ചെയ്തിരുന്ന ഇവർക്ക് സ്പീഡ് റെയിൽവെ ട്രാക്ക് ക്ലീനിങ് പരിചയമുണ്ടായിരുന്നില്ല. പരിചയമില്ലാത്ത കരാർ ജീവനക്കാരെ ട്രാക്ക് ക്ലീനിങ്ങിനായി നിയോ​ഗിച്ചതിനെതിരെ വിമർശനം ഉയരുന്നുണ്ട്.  മൂന്നുപേരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരു പുരുഷന്റെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. ഇതിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. Read on deshabhimani.com

Related News