ട്രാക്കിൽ ടാർപോളിൻ; കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു



കൊച്ചി > ട്രാക്കിൽ ടാർപോളിൻ ഷീറ്റ്‌ വീണതിനെ തുടർന്ന്‌ കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു. വ്യാഴാഴ്‌ച രാവിലെ 9.57 മുതൽ 10.12 വരെ 15 മിനുട്ടാണ്‌ തടസം നേരിട്ടത്‌. എറണാകുളം സൗത്ത്‌–-കടവന്ത്ര സ്‌റ്റേഷന്‌ ഇടയിലായിട്ടാണ്‌ ടാർപോളിൽ വീണത്‌. ഷീറ്റ്‌ എടുത്ത്‌ മാറ്റിയതിനെ തുടർന്ന്‌ സർവീസ്‌ പുനരാരംഭിച്ചു. Read on deshabhimani.com

Related News