ട്രാക്കിൽ അറ്റകുറ്റപ്പണി ; ഗുരുവായൂർ എക്‌സ്‌പ്രസ് കോട്ടയം വഴി
തിരുവനന്തപുരം കുമ്പളം–-തുറവൂർ സെക്ഷനിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഗുരുവായൂർ–-ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ് (16128) ശനിമുതൽ 12 വരെയും 18 മുതൽ 20 വരെയും കോട്ടയം വഴിയായിരിക്കും സർവീസ്. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു. കൊച്ചുവേളി–-മംഗളൂരു ജങ്‌ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ് (16355) 7,9,12 തീയതികളിലും കോട്ടയം വഴിയായിരിക്കും. ഞായറാഴ്‌ചയുള്ള ചെന്നൈ സെൻട്രൽ–-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ (12697) കോട്ടയം വഴിയായിരിക്കും. മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്‌പ്രസ് (16603) 7 മുതൽ 12 വരെയും 18 മുതൽ 20 വരെയും ഒരു മണിക്കൂർ വൈകിയായിരിക്കും സർവീസ് നടത്തുക. എറണാകുളം ജങ്ഷൻ–-യലഹങ്ക ജങ്ഷൻ (06101) സ്‌പെഷ്യൽ ട്രെയിൻ 8, 11, 13, 15, 18 തീയതികളിൽ കൂടി സർവീസ് നടത്തും. എറണാകുളത്തുനിന്ന് പകൽ 12.40ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11ന് യലഹങ്കയിലെത്തും. യലഹങ്ക ജങ്ഷനിൽനിന്ന് തിരികെയുള്ള സ്‌പെഷ്യൽ ട്രെയിൻ (06102) 9, 12, 14, 16, 19 തീയതികളിൽ പുലർച്ചെ അഞ്ചിന് പുറപ്പെട്ട് പകൽ 2.20ന് എറണാകുളം ജങ്ഷനിലെത്തും. Read on deshabhimani.com