ഷൊര്‍ണൂര്‍- തൃശൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു



തൂശൂര്‍> ഷൊര്‍ണൂര്‍- തൃശൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ചരക്ക് ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് ഗതാഗത തടസം നേരിട്ടത്. ഷൊര്‍ണൂര്‍ ബി ക്യാബിന് സമീപമാണ് സംഭവം. ചരക്ക് ട്രെയിന്‍ എഞ്ചിന്‍ തകരാറിലായതിനെ തുടർന്ന് മണിക്കൂറുകളോളം ​ഗതാ​ഗതം തടസപ്പെട്ടു. നിരവധി ട്രയിനുകൾ സ്റ്റേഷനിൽ പിടിച്ചിട്ടു. തകരാറിലായ ചരക്ക് ട്രെയിന്‍ എഞ്ചിൻ പാളത്തിൽ നിന്നും മണിക്കൂറുകൾക്ക് ശേഷമാണ് മാറ്റിയത്. ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. Read on deshabhimani.com

Related News