പരശുറാം, ജനശതാബ്‌ദി ഉൾപ്പെടെ 22 ട്രെയിനുകൾ 28 വരെ പൂർണമായി റദ്ദാക്കി; ഒഴിയാതെ യാത്രാക്ലേശം
തിരുവനന്തപുരം > ഏറ്റുമാനൂർ - ചിങ്ങവനം പാത ഇരട്ടിപ്പിക്കലിനെത്തുടർന്ന് കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം തുടരുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ. 22 ട്രെയിൻ പൂർണമായി റദ്ദാക്കി. 28 വരെയാണ് നിയന്ത്രണം. ഇരുപത്തിമൂന്നിനാണ് പാതയിൽ സുരക്ഷാ പരിശോധന. 28ന് വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും. മംഗളൂരു–-നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ് 28 വരെയും നാഗർകോവിൽ–-മംഗളൂരു പരശുറാം ശനി മുതൽ 29 വരെയും റദ്ദാക്കി. കണ്ണൂർ–-തിരുവനന്തപുരം ജനശതാബ്ദി 28 വരെ റദ്ദാക്കി. 22ന് സർവീസുണ്ട്. തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്ദി 22, 23, 25, 26, 27 തീയതിയിൽ സർവീസ് നടത്തില്ല. പരശുറാമും ജനശതാബ്‌ദിയുമുൾപ്പടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ പൂർണമായി റദ്ദാക്കുന്നത് വലിയ യാത്രാക്ലേശത്തിനിടയാക്കും. സർവീസ് നിർത്തരുത് പരശുറാം, വേണാട് എക്‌സ്‌പ്രസ് നിർത്തിവയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനങ്ങൾ പകൽ യാത്രയ്‌ക്ക് തെരഞ്ഞെടുക്കുന്ന സർവീസാണ് ഇത്. വിദ്യാർഥികളടക്കം ദുരിതത്തിലാകും. പകരം സംവിധാനം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. റദ്ദാക്കിയ മറ്റ് ട്രെയിനുകൾ ചെന്നൈ- –- തിരുവനന്തപുരം- 23 മുതൽ 27 വരെ, തിരുവനന്തപുരം-–-ചെന്നൈ- 24 മുതൽ 28 വരെ, ബംഗളൂരു–--കന്യാകുമാരി- ഐലൻഡ് -23 മുതൽ 27 വരെ, കന്യാകുമാരി-–-ബംഗളൂരു- 24 മുതൽ 28 വരെ, തിരുവനന്തപുരം-–-ഷൊർണൂർ- വേണാട് 24 മുതൽ 28 വരെ, ഷൊർണൂർ-–-തിരുവനന്തപുരം- വേണാട് 25 മുതൽ 28 വരെ, തിരുനെൽവേലി–--പാലക്കാട് പാലരുവി 27, പാലക്കാട്–--തിരുനെൽവേലി പാലരുവി 28. പുനലൂർ–-ഗുരുവായൂർ (21–-28), ഗുരുവായൂർ–-പുനലൂർ (21–-28), എറണാകുളം –-ആലപ്പുഴ (21–-28), ആലപ്പുഴ–-എറണാകുളം (21–-28), കൊല്ലം–-എറണാകുളം–-കൊല്ലം മെമു (22–-28), എറണാകുളം–-കായംകുളം–-എറണാകുളം, കോട്ടയം–-കൊല്ലം (29). സെക്കന്തരാബാദ് –-തിരു. ശബരി എക്‌സ്‌പ്രസ് 23 മുതൽ 27 വരെ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരു–-സെക്കന്തരാബാദ് ശബരി 24 മുതൽ 28 വരെ തൃശൂരിൽനിന്നാണ് പുറപ്പെടുക. അറ്റകുറ്റപ്പണി ദിവസം കോട്ടയംവഴിയുള്ള 30 ട്രെയിൻ ആലപ്പുഴവഴി തിരിച്ചുവിട്ടു. കോട്ടയം വഴി സർവീസ് നടത്തുന്ന ട്രെയിൻ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വിവിധ സ്‌റ്റേഷനിൽ പിടിച്ചിട്ടേക്കും. കൂടുതൽ വിവരം https://sr.indianrailways.gov.in Read on deshabhimani.com