വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു



പനമരം> മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു. മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടെതാണ് നടപടി. എടവക പഞ്ചായത്തിലെ കുട്ടിക്കുറി കോളനിയിലെ മഹേഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്.  അതേസമയം,സസ്പെന്‍ഷനില്‍ പ്രതിഷേധവുമായി ST പ്രമോട്ടര്‍മാര്‍ രംഗത്തെത്തി.സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ആംബുലന്‍സ് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കും ഉത്തരവാദിത്വം ഉണ്ടായിരുന്നു. നടന്നത് രാഷ്ട്രീയക്കാളി എന്നും പ്രമോട്ടര്‍മാര്‍ പറയുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു .   Read on deshabhimani.com

Related News