വയനാട്ടിൽ ആദിവാസി യുവതി മരിച്ചു: കോളറയെന്ന്‌ സംശയം



ബത്തേരി > വയനാട്ടിൽ ആദിവാസി യുവതി മരിച്ചു. കോളറ ബാധിച്ചാണ്‌ മരണമെന്ന്‌ സംശയം. നൂൽപ്പുഴ പഞ്ചായത്ത്‌ തോട്ടാമൂല കുണ്ടാണംകുന്ന്‌ പണിയ സങ്കേതത്തിലെ വിജില (30) ആണ്‌ മരിച്ചത്‌. താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഭർത്താവ്‌: രമേശൻ. രോഗ ലക്ഷണമുള്ള 12 പേരെ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ്‌ സങ്കേതത്തിൽ ശുചീകരണ പ്രവൃത്തികളും കുടിവെള്ളത്തിന്റെ പരിശോധനയും നടത്തി. Read on deshabhimani.com

Related News