മലബാർ ഹോസ്പിറ്റലിൽ അഞ്ചുകിലോ ഭാരമുള്ള മുഴ നീക്കി



കോഴിക്കോട്‌ എരഞ്ഞിപ്പാലം മലബാർ ഹോസ്‌പിറ്റലിൽ  കണ്ണൂർ സ്വദേശിയായ നാൽപ്പത്തിയേഴുകാരന്റെ കിഡ്‌നിയിലെ  അഞ്ചുകിലോ ഭാരമുള്ള  മുഴ നീക്കി.  വിശപ്പില്ലായ്മയും   വയർസ്‌തംഭനവുമായി പലയിടങ്ങളിലായി ചികിത്സകൾ നടത്തിയെങ്കിലും ശമനമില്ലാത്തതിനെ തുടർന്നാണ്‌  മലബാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. യൂറോളജി വിഭാഗവും നെഫ്രോളജിയും ചേർന്ന്‌  നടത്തിയ വിദഗ്‌ധ പരിശോധനയിൽ അസ്വാഭാവിക രീതിയിലും വലിപ്പത്തിലും കിഡ്നിയിൽ  മുഴ വളരുന്നതായി കണ്ടെത്തി.   സങ്കീർണമായ ശസ്ത്രക്രിയയിലൂടെ   അഞ്ച്‌ കിലോയോളം ഭാരമുള്ള ട്യൂമർ നീക്കി. യൂറോളജിസ്റ്റും ട്രാൻസ്‌പ്ലാന്റ്‌ സർജനുമായ ഡോ. ഫെലിക്സ് കാർഡോസയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്ത്രക്രിയ നടത്തിയത്‌.  സുഖം പ്രാപിച്ചതിനെ തുടർന്ന്‌   രോഗിയെ ഡിസ്ചാർജ് ചെയ്‌തു. Read on deshabhimani.com

Related News