വടക്കഞ്ചേരിയിൽ കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
പാലക്കാട് > വടക്കഞ്ചേരി- വാളയാർ ദേശീയ പാതയിൽ കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. വടക്കഞ്ചേരി ചീരക്കുഴി അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മംഗലത്തുവെച്ച് കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഡിവൈഡറിൽ ഇടിച്ച് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലേക്ക് മറിയുകയായിരുന്നു. Read on deshabhimani.com